കൊച്ചി: അപകീർത്തികരമായ പരാമർശങ്ങളിൽ തമിഴ് ഗായിക സുചിത്രയ്ക്കെതിരെ നിയമനടപടിയുമായി നടി റിമ കല്ലിങ്കൽ. റിമയുടെ വസതിയിൽ ലഹരി പാർട്ടികൾ നടത്തിയെന്നും മറ്റുമുള്ള ആരോപണത്തിലാണ് നടപടി. സുചിത്രക്കെതിരെ റിമ സിനിമാ മേഖലയിലെ പരാതികൾ അന്വേഷിക്കുന്ന പ്രത്യേക സംഘത്തിന് പരാതി നൽകി. മാനനഷ്ടത്തിന് നഷ്ടപരിഹാരം ആവശ്യപ്പെട്ട് വക്കീൽ നോട്ടീസുമയച്ചു. റിമയുടെ ലഹരി പാർട്ടിയിൽ പെൺകുട്ടികൾ ഉൾപ്പെടെ പങ്കെടുക്കാറുണ്ട്,നിരോധിത ലഹരിവസ്തുക്കൾ ഉപയോഗിച്ചിരുന്നു,സംഭവങ്ങൾ അവരുടെ കരിയറിനെ ബാധിച്ചു തുടങ്ങിയ ആരോപണങ്ങളാണ് ഒരു മാദ്ധ്യമ അഭിമുഖത്തിൽ സുചിത്ര ഉന്നയിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |