മാന്നാർ: 58-ാമത് മാന്നാർ മഹാത്മാഗാന്ധി ജലോത്സവം 19ന് ഉച്ചക്ക് 2.30 മുതൽ പമ്പയാറ്റിൽ കൂര്യത്ത് കടവിലുളള മാന്നാർ മഹാത്മാ വാട്ടർ സ്റ്റേഡിയത്തിൽ നടക്കും. കൊടിക്കുന്നിൽ സുരേഷ് എം.പി പതാക ഉയർത്തും. ജലമേളയോടനുബന്ധിച്ച് നടക്കുന്ന സമ്മേളനം ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉദ്ഘാടനം ചെയ്യും. ജലോത്സവ സമിതി ജനറൽ കൺവീനർ അഡ്വ.എൻ.ഷൈലാജ് അദ്ധ്യക്ഷത വഹിക്കും. ജലഘോഷയാത്ര മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്യും മുൻ രാജ്യസഭ ഉപാദ്ധ്യക്ഷൻ പ്രൊഫ.പി.ജെ കുര്യൻ സുവനീർ പ്രകാശനം ചെയ്യും. മത്സര വിജയികൾക്ക് ആന്റോ ആന്റണി എം.പി സമ്മാനങ്ങൾ വിതരണം ചെയ്യും.
കേരളത്തിലെ പ്രശസ്തങ്ങളായ കളിവള്ളങ്ങൾ പങ്കെടുക്കുന്ന ജലമേളയിൽ തൊട്ടടുത്ത കരകളിലെ നിരണം, വീയപുരം, മേൽപാടം, കടവിൽ എന്നീ ചുണ്ടൻ വള്ളങ്ങൾ ഉൾപ്പെടെ 12 ചുണ്ടൻ വള്ളങ്ങളും മണലി, പുന്നത്ര വെങ്ങാഴി, നവജ്യോതി, പട്ടേരിപുരയ്ക്കൽ, ഷോട്ട്, അമ്പലക്കടവൻ എന്നിവ ഉൾപ്പെടെ ഒൻപത് വെപ്പ് വള്ളങ്ങളും മറ്റ് ചെറുവള്ളങ്ങളും ഉൾപ്പെടെ 40ൽപ്പരം കളിവള്ളങ്ങൾ പങ്കെടുക്കുമെന്ന് ജനറൽ കൺവീനർ അഡ്വ.എൻ.ഷൈലാജും ജനറൽ സെക്രട്ടറി ടി.കെ.ഷാജഹാനും അറിയിച്ചു. കളിവള്ളങ്ങളുടെ രജിസ്ടേഷൻ 6 മുതൽ ജലോൽസവ സമിതി ഓഫീസിൽ നടക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |