SignIn
Kerala Kaumudi Online
Tuesday, 08 October 2024 8.58 PM IST

 ജോയിന്റ് കൗൺസിൽ കൂട്ടായ്മ സംഘടിപ്പിച്ചു

Increase Font Size Decrease Font Size Print Page
emplyment

തൊടുപുഴ : സംസ്ഥാനത്തെ എംപ്ലോയ്‌മെന്റ് വകുപ്പിന് നവീകരിക്കുന്നതിനും എല്ലാ താലൂക്ക് ആസ്ഥാനങ്ങളിലും എംപ്ലോയ്‌മെന്റ് എക്സ്‌ചേഞ്ച് ഓഫീസുകൾ സ്ഥാപിക്കുന്നതിനും, ആവശ്യത്തിന് തസ്തികകളും, ജീവനക്കാരേയും നിയമിക്കുന്നതിനും നടപടികൾ സ്വീകരിക്കണമെന്നാ വശ്യപ്പെട്ട് ജോയിന്റ് കൗൺസിൽ നേതൃത്വത്തിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. തൊടുപുഴ എംപ്ലോയ്‌മെന്റ് എക്സ്‌ചേഞ്ചിന് മുമ്പിൽ സംഘടിപ്പിച്ച ജില്ലാതല പ്രതിഷേധ കൂട്ടായ്മ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ഡി. ബിനിൽ ഉദ്ഘാടനം ചെയ്തു. സാമൂഹ്യനീതിയിൽ അധിഷ്ഠിതമായി സംവരണ തത്വങ്ങൾ പാലിച്ച് താൽക്കാലിക നിയമനങ്ങൾ നടത്തുന്നതിൽ മാതൃകാപരമായ പ്രവർത്തനം നടത്തുന്ന എംപ്ലോയ്‌മെന്റ് എക്സ്‌ചേഞ്ചുകളെ സംരക്ഷിക്കുന്നതിനും, ശാക്തീകരിക്കുന്നതിനും നടപടികൾ സ്വീകരിക്കണമെന്ന്അദ്ദേഹം ആവശ്യപ്പെട്ടു. ജില്ലാ സെക്രട്ടറി ആർ. ബിജുമോന്റെ അദ്ധ്യക്ഷതയിൽ ചേർന്ന പ്രതിഷേധ കൂട്ടായ്മയിൽ ജില്ലാ ജോയിന്റ് സെക്രട്ടറി എ കെ സുഭാഷ്, മേഖലാ പ്രസിഡന്റ് എൻ.എസ് ഇബ്രാഹിം, ജില്ല കമ്മിറ്റി അംഗം ലോമിമോൾ കെ.ആർ, മേഖല ജോയിന്റ് സെക്രട്ടറി മുഹമ്മദ് നിസാർ തുടങ്ങിയവർ സംസാരിച്ചു.

പീരുമേട് എംപ്ലോയ്‌മെന്റ് എക്സ്‌ചേഞ്ച് നടന്ന പ്രതിഷേധ കൂട്ടായ്മ ജില്ലാ ട്രഷറർ പി.റ്റി ഉണ്ണി യും

കട്ടപ്പന ടൗൺ എംപ്ലോയ്‌മെന്റ് എക്സ്‌ചേഞ്ച് ഓഫീസിൽ നടന്ന പ്രതിഷേധ കൂട്ടായ്മ മേഖലാ സെക്രട്ടറി മനോജ് ജോസഫും

അടിമാലിയിൽ മേഖലാ ട്രഷറർ അനീഷ് രാജ് ഉദ്ഘാടനം ചെയ്തു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, IDUKKI
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.