നെടുമങ്ങാട് : ഫേസ്‌ബുക്കിൽ പരിചയപ്പെട്ട യുവാവിനെ ഓൺലൈൻ ബിസിനസിൽ പങ്കാളിയാക്കാമെന്ന് തെറ്റിദ്ധരിപ്പിച്ച് മൂന്നര ലക്ഷം രൂപ തട്ടിയ കണ്ണൂർ സ്വദേശികളായ രണ്ടുപേരെ നെടുമങ്ങാട് പൊലീസ് അറസ്റ്റ് ചെയ്തു.തലശേരി പന്യന്നൂർ പാനൂർ മേലേ പൂക്കോ സാഹിറ മൻസിലിൽ എം.സിറാജ് (50), തലശേരി തിരുവങ്ങാട് ചിറക്കര ബൈത്തൂർ അറഫയിൽ എച്ച്.താഹ (40) എന്നിവരാണ് പിടിയിലായത്. നെടുമങ്ങാട് മുക്കോല പേരയത്തുകോണം സ്വദേശി ജ്യോതിഷിന്റെ പരാതിയിലാണ് അറസ്റ്റ്. കഴിഞ്ഞ ഡിസംബറിലാണ് സംഭവം. ബിസിനസിൽ ഉൾപ്പെടുത്താതെയും പണം തിരികെ നൽകാതെയും വന്നപ്പോഴാണ് പൊലീസിനെ സമീപിച്ചത്. ജില്ലാ പൊലീസ് മേധാവിയുടെ നിർദേശാനുസരണം ഡിവൈ.എസ്.പി അരുൺ, എസ്.എച്ച്.ഒ ടി.കെ.മിഥുൻ, എസ്.ഐമാരായ സന്തോഷ്‌കുമാർ, ഓസ്റ്റിൻ, സി.പി.ഒമാരായ ജവാദ്, ജിജു എന്നിവരടങ്ങിയ സംഘമാണ് കേസ് അന്വേഷിച്ചത്.പ്രതികളെ കോടതി റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |