ആലപ്പുഴ : ബോബി ചെമ്മണൂർ ഇന്റർനാഷണൽ ജുവലേഴ്സിന്റെ ചേർത്തലയിലെ പുതിയ ഷോറൂം സെപ്തംബർ ഒൻപതിന് ബോചെ, ഹോക്കിതാരം ഒളിമ്പ്യൻ പി.ആർ. ശ്രീജേഷ്, സിനിമാതാരം അന്ന രാജൻ എന്നിവർ ചേർന്ന് നിർവഹിക്കും. സ്വർണാഭരണങ്ങളുടെ ആദ്യ വില്‍പ്പന നഗരസഭ ചെയർപേഴ്സൺ ഷേർളി ഭാർഗവൻ,, ഡയമണ്ട് ആദ്യ വില്‍പ്പന നഗരസഭ വൈസ് ചെയർമാൻ ടി. എസ്.അജയകുമാർ എന്നിവർ നിർവഹിക്കും.
നിർദ്ധനരായ രോഗികൾക്ക് ബോചെ ഫാൻസ് ചാരിറ്റബിൾ ട്രസ്റ്റ് നല്‍കുന്ന ധനസഹായം ബോചെ വിതരണം ചെയ്യും. ഉദ്ഘാടനത്തോട് അനുബന്ധിച്ച് ഉപഭോക്താക്കൾക്ക് വിപുലമായ ആനുകൂല്യങ്ങളും ഇളവുകളുമാണ് പ്രഖ്യാപിച്ചിട്ടുള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |