SignIn
Kerala Kaumudi Online
Thursday, 10 October 2024 6.23 AM IST

 കോട്ടവീട്ടിൽമുക്ക് - എസ്.എൻ.വി.എൽ.പി.എസ് ജംഗ്ഷൻ റോഡിൽ കുഴികളുണ്ട് , യാത്രക്കാ‌ർ സൂക്ഷിക്കുക !

Increase Font Size Decrease Font Size Print Page
road-
കോട്ടവീട്ടിൽ ജംഗ്ഷൻ -എസ്.എൻ.വി.എൽ.പി.എസ് ജംഗ്ഷൻ റോഡിലെ വെട്ടുകുഴികളിൽ ഒന്ന്

തൊടിയൂർ: കോട്ടവീട്ടിൽമുക്ക് - എസ്.എൻ.വി.എൽ.പി.എസ് ജംഗ്ഷൻ
റോഡിലൂടെ സഞ്ചരിക്കുന്നവർ സൂക്ഷിക്കണം. പ്രത്യകിച്ച് അപരിചിതർ. അല്ലെങ്കിൽ കുഴിയിൽ വീണ് നടുവൊടിയും. റോഡിന്റെ പാർശ്വഭാഗങ്ങളിലെല്ലാം എണ്ണിയാലൊടുങ്ങാത്തത്ര കുഴികളാണ്. ശ്രദ്ധതെറ്റിയാൽ വീണതുതന്നെ. അടുത്തിടെ റോഡിന്റെ വശത്തെ കുഴിയിൽ ഓട്ടോറിക്ഷ യാത്രക്കാരിയായ വീട്ടമ്മ വീഴുകയും ആശുപത്രിയിലേക്കുള്ള യാത്ര മദ്ധ്യേ മരിക്കുകയും ചെയ്തു. അതുപോലെ ഒട്ടേറെ ഇരുചക്രവാഹന യാത്രക്കാരും ഈ കുഴികളിൽ വീണ് പരിക്കേറ്റിട്ടുണ്ട്.

അധികൃതർ തിരിഞ്ഞുനോക്കുന്നില്ല

നാട്ടുകാരും വാർത്താ മാദ്ധ്യമങ്ങളും ഈ പൊതുമരാമത്ത് റോഡിലെ കുഴികൾ അടയ്ക്കണമെന്നും റോഡിന്റെ അരിക് നികത്തണമെന്നും ബന്ധപ്പെട്ട അധികൃതരോട് നിരന്തരം ആവശ്യപ്പെട്ടെങ്കിലും യാതൊരു ഫലവും ഉണ്ടായില്ല. 5വർഷം മുമ്പ് അത്യാധുനിക രീതിയിൽ ടാർ ചെയ്ത റോഡിന്റെ വശങ്ങളിൽ കുറേ ഭാഗങ്ങൾ നിരപ്പാക്കിയിരുന്നില്ല. നിരപ്പാക്കപ്പെടാത്ത ഭാഗങ്ങളിൽ റോഡിലെ ടാർ ചെയ്ത ഭാഗം ഇടിഞ്ഞ് വലിയ വെട്ടുകുഴികൾ രൂപപ്പെടുകയായിരുന്നു.പൊതുമരാമത്ത് വകുപ്പ് മന്ത്രിയുടെ മുന്നിലും ഈ റോഡ് നന്നാക്കണമെന്ന നിവേദനം എത്തിയിരുന്നു.

പൊതുമരാമത്ത് വകുപ്പ് ഇടപെടണം

ഗ്രാമ, ബ്ലോക്ക് പഞ്ചായത്തുകൾക്ക് നിലവിലെ വ്യവസ്ഥകൾ പ്രകാരം ഇത്തരം റോഡുകളിൽ പണികൾ നടത്താൻ കഴിയില്ല. കഴിയുന്നത് പൊതുമരാമത്ത് വകുപ്പിന് മാത്രം. പൊതുമരാമത്ത് അധികൃതർ ഈ റോഡിന്റെ കാര്യത്തിൽ പുലർത്തുന്നത് ഗുരുതരമായ അനാസ്ഥയാണ്. കരുനാഗപ്പള്ളി താലൂ

ക്കിന്റെ തെക്കൻ മേഖലയിൽ നിന്നുൾപ്പെടെ നിരവധി വാഹനങ്ങൾ കടന്നു പോകുന്ന പ്രധാനപ്പെട്ട റോഡാണിത്.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, KOLLAM
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.