വാഷിംഗ്ടൺ: ബോയിംഗിന്റെ സ്‌റ്റാർലൈനർ പേടകം ആളില്ലാതെ ഇന്ന് ഭൂമിയിൽ തിരിച്ചെത്തും. ഇന്ത്യൻ സമയം പുലർച്ചെ 3.34ന് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്ന് പുറപ്പെടുന്ന പേടകം രാവിലെ 9.33ന് ന്യൂമെക്‌സിക്കോയിലെ വൈറ്റ് സാൻഡ്സ് സ്പേസ് ഹാർബറിൽ ലാൻഡ് ചെയ്യും.കാലാവസ്ഥാ, സാങ്കേതിക പ്രശ്നങ്ങൾ നേരിട്ടാൽ യാത്ര ഈ മാസം 10ലേക്ക് മാറ്റും. ഇന്ത്യൻ വംശജ സുനിത വില്യംസ്, ബച്ച് വിൽമോർ എന്നിവരുമായി ഭൂമിയിൽ നിന്ന് തിരിച്ച സ്റ്റാർലൈനർ ജൂൺ 6നാണ് നിലയത്തിൽ എത്തിയത്. മനുഷ്യരെ വഹിച്ചുള്ള സ്‌റ്റാർലൈനറിന്റെ ആദ്യ ദൗത്യമായിരുന്നു. ജൂൺ 13ന് ഇരുവരുമായി ഭൂമിയിൽ തിരിച്ചെത്തേണ്ടതായിരുന്നു. എന്നാൽ, പേടകത്തിലെ ഹീലിയം ചോർച്ച മൂലം മടക്കയാത്ര നീണ്ടു. സുരക്ഷ പരിഗണിച്ച് സുനിതയേയും വിൽമോറിനേയും ഫെബ്രുവരിയിൽ സ്‌പേസ് എക്‌സ് പേടകത്തിൽ ഭൂമിയിൽ തിരിച്ചെത്തിക്കാനാണ് നാസയുടെ തീരുമാനം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |