ജനീവ: എംപോക്സ് (മങ്കിപോക്സ്) വൈറസിനെതിരെയുള്ള ആദ്യ വാക്സിന് ലോകാരോഗ്യ സംഘടനയുടെ (ഡബ്ല്യു.എച്ച്.ഒ) അംഗീകാരം. ബവേറിയൻ നോർഡിക് കമ്പനി വികസിപ്പിച്ച എം.വി.എ-ബി.എൻ വാക്സിനെ ഡബ്ല്യു.എച്ച്.ഒ പ്രീ ക്വാളിഫിക്കേഷൻ പട്ടികയിൽ ഉൾപ്പെടുത്തി. നിലവിൽ വാക്സിൻ അടിയന്തരമായി വേണ്ട മേഖലകളിൽ മാത്രം ഉപയോഗിക്കാം. ഗവേഷണ മാർഗ്ഗങ്ങളില്ലാത്ത വികസ്വര, ദരിദ്ര രാജ്യങ്ങളിൽ വാക്സിൻ, മരുന്ന് തുടങ്ങിയവ ഉറപ്പാക്കാൻ ഡബ്ല്യു.എച്ച്.ഒ അവതരിപ്പിച്ച പ്രക്രിയ ആണ് പ്രീ ക്വാളിഫിക്കേഷൻ. രണ്ട് ഡോസ് വാക്സിന് 82 ശതമാനം ഫലപ്രാപ്തിയുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |