ആദ്യ മത്സരത്തിൽ മോഹൻ ബഗാനും മുംബയ് സിറ്റിയും 2-2ന് സമനിലയിൽ പിരിഞ്ഞു
കൊൽക്കത്ത : പുതിയ സീസൺ ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബാളിന് കൊൽക്കത്ത സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ തകർപ്പൻ തുടക്കം. ഇന്നലെ നിലവിലെ ചാമ്പ്യന്മാരായ മുംബയ് സിറ്റി എഫ്.സിയും മുൻ ചാമ്പ്യന്മാരായ മോഹൻ ബഗാനും തമ്മിൽ 2-2ന് സമനിലയിൽ പിരിഞ്ഞെങ്കിലും ആക്രമണവും പ്രത്യാക്രമണവും കൊണ്ട് ആവേശം ജ്വലിപ്പിക്കുന്നതായിരുന്നു മത്സരം. ആദ്യ പകുതിയിൽ മോഹൻ ബഗാൻ രണ്ട് ഗോളുകൾ നേടിയപ്പോൾ രണ്ടാം പകുതിയിലായിരുന്നു മുംബയ്‌യുടെ തിരിച്ചടി. ആദ്യ പകുതിയിൽ സെൽഫ് ഗോളടിച്ച മുംബയ് സിറ്റിയുടെ ജോസ് ലൂയിസ് എസ്പിനോസ അറോയോ രണ്ടാം പകുതിയിൽ സ്വന്തം ടീമിന് വേണ്ടിയും ആദ്യ ഗോൾ നേടി. 9-ാം മിനിട്ടി ലായിരുന്നു അറോയോയുടെ സെൽഫ് ഗോൾ. 28-ാം മിനിട്ടിൽ ആൽബർട്ടോ റോഡ്രിഗസ് ബഗാനായി രണ്ടാം ഗോളും നേടി. 70-ാം മിനിട്ടിൽ അറോയോയും 90-ാം മിനിട്ടിൽ തായേർ ക്രൗമയും നേടിയ ഗോളുകൾക്കാണ് മുംബയ് സമനില പിടിച്ചത്.
മത്സരത്തിന്റെ ഒൻപതാം മിനിട്ടിൽ സെൽഫ് ഗോളിലൂടെ സെൽഫ് ഗോളിലൂടെ മുംബയ് സിറ്റിയുടെ അറോയോയാണ് പുതിയ സീസണിലെ സ്കോറിംഗ് തുടങ്ങിവച്ചത്. ബഗാന്റെ ഒരു മുന്നേറ്റത്തെ ചെറുക്കാനുള്ള അറോയോയുടെ ശ്രമമാണ് ഗോളിൽ കലാശിച്ചത്. 28-ാം മിനിട്ടിൽ അടുത്ത ഗോളും നേടിയതോടെ ബഗാൻ മത്സരത്തിൽ മാനസികമായി ആധിപത്യം നേടി. ഗ്രെഗ് സ്റ്റിവാർട്ടിന്റെ ക്രോസിൽ നിന്നാണ് ആൽബർട്ടോ റോഡ്രിഗസ് മുംബയ് സിറ്റിയുടെ വല പിന്നെയും കുലുക്കിയത്. തുടർന്ന് ആദ്യ പകുതി അവസാനിക്കുന്നതുവരെ ലീഡുയർത്താൻ ബഗാനും തിരിച്ചടിക്കാൻ മുംബയ് സിറ്റിയും ശ്രമം നടത്തിയെങ്കിലും ഫലമുണ്ടായില്ല. 41-ാം മിനിട്ടിൽ മുംബയ് സിറ്റി ജോൺ തൊറാലിനെ മാറ്റി ജെറമി മൻസോറോയെ ഇറക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |