തൃശൂർ: തൃശൂരിലെ മൂന്ന് എ.ടി.എമ്മുകളിൽ നടന്ന കവർച്ചയിൽ ഒരു പ്രതിയുടെ വിരലടയാളം ദേശീയ ഡാറ്റാബേസിൽ നിന്ന് തിരിച്ചറിഞ്ഞതായി സിറ്റി പൊലീസ് കമ്മിഷണർ ആർ.ഇളങ്കോ. മഹാരാഷ്ടയിലെ ഒരു കേസുമായി ബന്ധപ്പെട്ടാണ് ഈ വിരലടയാളം ഡാറ്റാബേസിൽ ചേർത്തത്. എന്നാൽ അതോടൊപ്പം ഉണ്ടായിരുന്ന ആധാർകാർഡും മറ്റും വ്യാജമായിരുന്നു. സിറ്റി പരിധിയിൽ നിന്നും റൂറൽ പരിധിയിൽ നിന്നും ഇതേ വിരലടയാളം ലഭിച്ചിട്ടുണ്ട്. മറ്റ് പല വിരലടയാളങ്ങളും മോഷണം നടന്ന എ.ടി.എമ്മുകളിൽ നിന്നും കിട്ടിയിട്ടുണ്ടെങ്കിലും മറ്റൊന്നും തിരിച്ചറിയാനായിട്ടില്ല. പ്രതികളെ എത്തിച്ചാലേ ഇതിനു കഴിയൂ. മോഷ്ടാക്കളിൽ എല്ലാവരും എ.ടി.എം കേന്ദ്രത്തിൽ കയറിയിട്ടില്ലെന്നാണ് പൊലീസിന്റെ നിഗമനം. മൂന്നുപേരാണ് എ.ടി.എം പൊളിക്കാനുണ്ടായിരുന്നതെന്നാണ് കരുതുന്നത്.
പ്രതികളെ ഉടനെയെത്തിക്കാനാകും
പ്രതികളെ നാലിനോ അഞ്ചിനോ തൃശൂരിലേക്ക് കൊണ്ടുവരാനാകുമെന്നാണ് പ്രതീക്ഷ. പ്രതികളെ തൃശൂരിലെത്തിക്കുന്നതോടെ കേസ് അന്വേഷണത്തിന് വേഗമുണ്ടാകും. നിലവിൽ അഞ്ചുപേരെ കസ്റ്റഡിയിൽ വിട്ടുകിട്ടാനുള്ള അപേക്ഷയാണ് സിറ്റി - റൂറൽ പൊലീസ് വിഭാഗങ്ങൾ നൽകുക. ഒരാൾ കൊല്ലപ്പെടുകയും ഒരാൾ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നതിനാലുമാണ് അഞ്ചുപേരെ കസ്റ്റഡിയിൽ ചോദിച്ചത്. പരിക്കേറ്റ ആളെ കൂടി ഒഴിവാക്കിയാണ് കസ്റ്റഡിയിൽ ചോദിക്കുന്നത്. സിറ്റിയും റൂറലും മൂന്നും രണ്ടും പേരെ വെച്ച് കസ്റ്റഡിയിൽ ചോദിക്കാനും ശ്രമമുണ്ട്. വെവ്വേറെ കസ്റ്റഡി അപേക്ഷ നൽകുമ്പോൾ ഉണ്ടാകുന്ന പരസ്പര വൈരുദ്ധ്യം ഒഴിവാക്കാനാണ് സംയുക്ത നീക്കം. നഷ്ടപ്പെട്ട പണം സുരക്ഷിതമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |