SignIn
Kerala Kaumudi Online
Tuesday, 08 October 2024 1.54 AM IST

അഡ്വ.ഷാനിഫാ ബീഗത്തിന് സ്വീകരണം

Increase Font Size Decrease Font Size Print Page
1

തിരുവനന്തപുരം: സംസ്ഥാന ലഹരി വർജന സമിതിയുടെ നേതൃത്വത്തിൽ സി.ഡബ്ലിയു.സി ചെയർപേഴ്സൺ അഡ്വ.ഷാനിഫ ബീഗത്തിന് പ്രസ് ക്ലബിൽ സ്വീകരണം നൽകി. സാമൂഹ്യ പ്രവർത്തന രംഗത്ത് 50 വർഷം പൂർത്തിയാക്കിയതിന് 50 സമിതികളുടെ 50 ഉപഹാരവും നൽകി.

വനിതാ ശിശുവികസന വകുപ്പ് ഡയറക്ടർ ഹരിത വി.കുമാർ പരിപാടി ഉദ്ഘാടനം ചെയ്‌തു. സംസ്ഥാന ന്യൂനപക്ഷ കമ്മിഷൻ ചെയർമാൻ അഡ്വ.എ.എ.റഷീദ് മുഖ്യാതിഥിയായിരുന്നു. ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി അരുൺ ഗോപി മുഖ്യപ്രഭാഷണം നടത്തി. ഫ്രീഡം ഫിഫ്റ്റി വൈസ് ചെയർമാൻ പിരപ്പൻകോട് ശ്യാംകുമാർ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സംസ്ഥാന ലഹരിവർജ്ജന സമിതി സെക്രട്ടറി റസൽ സബർമതി സ്വാഗതവും ഷാജി നന്ദിയും പറഞ്ഞു.

കാര്യവട്ടം ശ്രീകണ്ഠൻ നായർ,സിനിമ സീരിയൽ താരങ്ങളായ ജിജി സുരേന്ദ്രൻ,വഞ്ചിയൂർ പ്രവീൺ കുമാർ,സ്വാമി ജയപ്രിയ ജ്ഞാന തപസ്വി (ശാന്തിഗിരി ആശ്രമം),​റോബർട്ട്‌ സാം (സി.ജി.എൽ.എസ് ഡയറക്ടർ),അനിൽ ഗുരുവായൂർ (ഗുരുവായൂരപ്പൻ അസോസിയേറ്റ്സ് ) എന്നിവർ സംസാരിച്ചു. സ്വീകരണത്തിന് അഡ്വ.ഷാനിഫ ബീഗം മറുപടി പ്രഭാഷണം നടത്തി. വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച 10 കുട്ടികൾക്ക് ഉപഹാരവും നൽകി.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, THIRUVANANTHAPURAM, POOVAR
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.