യുദ്ധം എന്ന് കഥകളിലും സിനിമയിലും മാത്രം കണ്ടും കേട്ടും വളർന്ന ഒരു കൂട്ടം ജനതയ്ക്ക് മുന്നിൽ ഗാസയാണ് യുദ്ധത്തിന്റെ യഥാർത്ഥ മുഖം പലരിലും എത്തിച്ചത്. എങ്ങും നിലവിളിയും കരച്ചിലും മരണവും മാത്രമാ ഗാസ നഗരം ഇസ്രയേലിന്റെ
ആക്രമണത്തിൽനിന്ന് കത്താൻ തുടങ്ങി. 2023 ഒക്ടോബർ 7 ഹമാസ് ഭീകരർ ഇസ്രയേലിൽ മുന്നൽ ആക്രമണം നടത്തിയിട്ട് ഇന്നേക്ക് ഒരു വർഷം.
സൂപ്പർനോവ മ്യൂസിക് ഫെസ്റ്റിവൽ വേദിയിലേക്ക് ഒക്ടോബർ 7ന് പുലർച്ചെ ഇരച്ചുകയറിയ ഹമാസ് ഭീകരർ കണ്ണിൽകണ്ട എല്ലാവരെയെല്ലാം വെടിവച്ചുവീഴ്ത്തി. പട്ടാളക്കാരെ അടക്കം ബന്ദികളാക്കുകയും കനത്ത റോക്കറ്റ് ആക്രമണം നടത്തുകയും ചെയ്തതോടെ പൊട്ടിപ്പുറപ്പെട്ട യുദ്ധത്തിന് ഇന്ന് ഒരു വയസ് തികയുകയാണ്. തീമഴയായി റോക്കറ്റുകൾ പെയ്തിറങ്ങിയതോടെ തിരിച്ചറിയാൻ പോലുമാകാത്തവിധം ചിലർ ഛിന്നഭിന്നമായി. 3000ത്തിലേറെ പേർ പങ്കെടുത്ത പരിപാടിയിൽ നിന്ന് നിരവധി പേരെ ബന്ദികളാക്കി. കരയിലൂടെയും കടലിലൂടെയും മാത്രമല്ല, പാരാ ഗ്ളൈഡേഴ്സിനെ ഉപയോഗിച്ച് ആകാശമാർഗവും കടന്നു കയറുകയായിരുന്നു ഹമാസ്.ബന്ദികളാക്കിയവരെ ക്രൂരമായി മർദ്ദിക്കുകയും പലരെയും ഗാസയിലേക്ക് ബലമായി കൊണ്ടുപോവുകയും ചെയ്തു.
ഇസ്രയേലിലെ പല പട്ടണങ്ങളും ഹമാസ് പിടിച്ചെടുത്തു. അവർ ഇസ്രയേലി സൈനികരെ ആക്രമിക്കുകയും സൈനിക വാഹനങ്ങൾക്ക് തീവയ്ക്കുകയും ചെയ്തു. ഹമാസിന്റെ ആക്രമണങ്ങളിൽ ഇസ്രയേലിൽ നൂറോളം പേരാണ് കൊല്ലപ്പെട്ടത്. അതോടെ ഇസ്രയേൽ മാരകമായി തിരിച്ചടിക്കാൻ തുടങ്ങി. ഇസ്രയേലിന്റെ പ്രത്യാക്രമണങ്ങളിൽ പാലസ്തീനിൽ ഇരുന്നൂറോളം പേരും കൊല്ലപ്പെട്ടു. 1100ഓളം പേർക്ക് പരിക്കേറ്റു. യുദ്ധം പൊട്ടിപ്പുറപ്പെട്ടതോടെ ഗാസ അതിർത്തിയിലെ നൂറുകണക്കിന് ആളുകൾ പലായനം ചെയ്തു. ഇസ്രയേൽ പ്രതിരോധ സേനയുടെ ജനറൽ നിംറോദ് ഇലോണിയെ ഹമാസ് പിടികൂടി. ഇസയേലിന്റെ അതിർത്തി ചുമതലയുള്ള പ്രാദേശിക കൗൺസിൽ മേധാവി ഓഫീർ ലീബ്സ്റ്റീനും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നു.
അതോടെ പതിവ് സംഘർഷമല്ലെന്നും യുദ്ധം തുടങ്ങിയതായും ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പ്രഖ്യാപിച്ചു.
ഹമാസിനെ തകർക്കുമെന്ന പ്രഖ്യാപനത്തോടെ ഇസ്രയേൽ കരയുദ്ധം ആരംഭിച്ചു. ശേഷം നടന്നത് രക്തം മരവിക്കും സംഭവങ്ങളായിരുന്നു. ദിനംപ്രതി നൂറിൽ കൂടുതൽ ജനങ്ങൾ മരണത്തിന് കീഴടങ്ങി. റോക്കറ്റ് ആക്രമണത്തിൽ അരാണെന്ന് പോലും തിരിച്ചറിയാൻ കഴിയാത്ത രീതിയിലായിരുന്നു ഉറ്റവരുടെ മൃതശരീരങ്ങൾ കിട്ടിയത്. മരിച്ചതിന് തുല്യം ജീവിക്കാൻ വിധിക്കപ്പെട്ടവരിൽ കൈക്കുഞ്ഞളും ഉൾപ്പെട്ടു. നാസികളുടെ ജൂത വേട്ടയ്ക്ക് സമാനമായിരുന്നു ഗാസയിലെ ദിവസങ്ങൾ. അതോടെ വെടിനിറുത്തലിനായി ഇസ്രയേലിന് മേൽ രാജ്യാന്തര സമ്മർദ്ദം ശക്തയി. എന്നാൽ വെറും ഏഴു ദിവസത്തെ വെടിനുറുത്തലിന് ശേഷം ഇസ്രയേൽ വീണ്ടും നരവേട്ട ആരംഭിച്ചു.
ഇന്ന് ഈ നരവേട്ടയ്ക്ക ഒരാണ്ട് തികയുമ്പോൾ ഗാസയിൽ 41,802 പേർക്കാണ് ജീവൻ നഷ്ടമായതെന്ന് റിപ്പോർട്ടുകൾ പറയുന്നത്. 96,844 പേർക്ക് പരിക്കേറ്റതായും പറയുന്നു. ഇസ്രയേലിൽ ഹമാസിന്റെ നേതൃത്വത്തിലുള്ള ആക്രമണങ്ങളിൽ കുറഞ്ഞത് 1,139 പേർ കൊല്ലപ്പെടുകയും 200 ലധികം ആളുകൾ ബന്ദികളാകുകയും ചെയ്തു എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
ഗാസയ്ക്ക് പഴയ രീതയിൽ ഒരു നഗരമാകാൻ കാലങ്ങളെടുക്കും. വൻ തിരക്കായിരുന്ന തെരുവുകളും കുട്ടികളുടെ കളിചിരികളും സ്കൂളുകളും വലിയ കെട്ടിടങ്ങളും എല്ലാം മാഞ്ഞു. നരച്ചതും മൂകവുമായ ശ്മശാന ഭൂമിയായി ഇന്ന് ഗാസ. ഏകദേശം 42 ദശലക്ഷം ടൺ അവശിഷ്ടങ്ങളാണ് ആ കൊച്ചുദേശത്തെ മൂടിക്കിടക്കുന്നത്. ഇത് നീക്കം ചെയ്യാൻ 14 വർഷമെടുക്കുമെന്നാണ് യു.എൻ കണക്കുകൾ പറയുന്നത്! ശുചീകരണത്തിന് കുറഞ്ഞത് 120കോടി ഡോളർ ചെലവുവരുമെന്ന് ഈ പ്രശ്നത്തിന് മേൽനോട്ടം വഹിക്കുന്ന യു.എൻ ഉദ്യോഗസ്ഥൻ പറയുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |