തിരുവനന്തപുരം: കൈത്തറിത്തൊഴിലാളി കോൺഗ്രസ്, കേരള ഹാൻഡ്‌ലൂം സൊസൈറ്റീസ് അസോസിയേഷൻ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ഹാൻടെക്സ് ഓഫീസിനു മുന്നിൽ നടത്തിയ പ്രതിഷേധ ധർണ എം.വിൻസെന്റ് എം.എൽ.എ ഉദ്ഘാടനം ചെയ്തു.കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ.ജി.സുബോധൻ അദ്ധ്യക്ഷത വഹിച്ചു.നേതാക്കളായ കരുംകുളം കൃഷ്ണപിള്ള,പെരിങ്ങമല വിജയൻ,വണ്ടന്നൂർ സദാശിവൻ,കുഴിവിള ശശി,എം.എ.ഖരീം,അഡ്വ.അഭിലാഷ്,വട്ടവിള വിജയൻ,പട്യക്കാല രഘു,കുഴിവിള സുരേന്ദ്രൻ,എൻ.എസ്.ജയചന്ദ്രൻ,മംഗലത്തുകോണം തുളസി,ജിബിൻ,ശരവണൻ,ഗിരിജ വിജയൻ,അനിൽകുമാർ,മോഹനൻ നായർ,പുഷ്ക്കരൻ എന്നിവർ സംസാരിച്ചു.നൂൽ നൽകാതെ നെയ്ത്ത് വ്യവസായം വികസിപ്പിക്കുമെന്ന സർക്കാർ വാദം പൊള്ളയാണെന്നും കൈത്തറി വ്യവസായത്തെ തകർക്കാനുള്ള ഗൂഢശ്രമത്തെ എന്ത് വില കൊടുത്തും ചെറുക്കുമെന്നും അഡ്വ.ജി സുബോധൻ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |