
തിരുവനന്തപുരം: മയക്കുമരുന്ന് ദുരുപയോഗത്തിന്റെ വ്യാപനത്തെക്കുറിച്ചും ദൂഷ്യഫലങ്ങളെക്കുറിച്ചും പൊതുസമൂഹത്തിനും ചെറുപ്പക്കാരിലും അവബോധം സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെ ഐ.ടി കമ്പനികളുടെ വ്യവസായ സ്ഥാപനമായ ഗ്രൂപ്പ് ഓഫ് ടെക്‌നോളജി കമ്പനീസ് 'ഡ്രഗ് ഫ്രീ കേരള"എന്ന സന്ദേശമുയർത്തി സംഘടിപ്പിക്കുന്ന ജിടെക് കേരള മാരത്തോൺ മൂന്നാം പതിപ്പിന്റെ വെബ്‌സൈറ്റ് പുറത്തിറക്കി. ടെക്‌നോപാർക്കിൽ നടന്ന ചടങ്ങിൽ ടെക്‌നോപാർക്ക് സി.ഇ.ഒ കേണൽ സഞ്ജീവ് നായർ (റിട്ട.) വെബ്‌സൈറ്റ് പ്രകാശനം ചെയ്തു. 2025 ഫെബ്രുവരി 9ന് ടെക്‌നോപാർക്കിലാണ് മാരത്തോൺ നടക്കുക. പങ്കെടുക്കുന്നതിനായി www.gtechmarathon.com എന്ന വെബ്‌സൈറ്റിൽ ജനുവരി 25വരെ രജിസ്റ്റർ ചെയ്യാം. ടാറ്റ എൽക്സി സെന്റർ മേധാവിയും ജിടെക് സെക്രട്ടറിയുമായ ശ്രീകുമാർ.വി, ജിടെക് കമ്മ്യൂണിറ്റി ഔട്ട്റീച്ച് ഫോക്കസ് ഗ്രൂപ്പ് കൺവീനർ ടോണി ജോസഫ്,ജിടെക് മാരത്തോൺ 2025ന്റെ റേസ് ഡയറക്ടർ റോണി സെബാസ്റ്റ്യൻ,ജിടെക് സി.ഇ.ഒ ഈപ്പൻ ടോണി ജോൺ എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |