കൊടുങ്ങല്ലൂർ : ഇന്ത്യൻ ചരിത്രത്തിലെ നിശ്ശബ്ദനായ വിപ്ലവകാരിയെന്ന് സരോജിനി നായിഡു വിശേഷിപ്പിച്ച കേരളത്തിലെ സാമൂഹിക നവോത്ഥാന നേതാക്കളിലൊരാളായിരുന്നു ഡോ. പൽപ്പുവെന്ന് ഡോ. സനന്ദ് സി. സദാനന്ദകുമാർ അനുസ്മരിച്ചു. കൊടുങ്ങല്ലൂരിലെ ഡോ. പൽപ്പു മെമ്മോറിയൽ എസ്.എൻ.ഡി.പി യോഗം കോളേജ് ഒഫ് എഡ്യുക്കേഷനിൽ ഡോ. പൽപ്പുവിന്റെ 161-ാമത് ജന്മദിനാചാരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രതികൂല സാഹചര്യങ്ങളോട് പടവെട്ടിയും അഗ്‌നിപാതകൾ താണ്ടിയും സമാനതകളില്ലാത്ത നേട്ടങ്ങൾ കൈവരിച്ച് സാമൂഹികസമത്വം യാഥാർത്ഥ്യമാക്കുന്നതിൽ ഡോ. പൽപ്പു വഹിച്ച പങ്ക് ചരിത്രപരവും സമാനതകളില്ലാത്തതുമാണെന്ന് അദ്ദേഹം അനുസ്മരിച്ചു. വൈസ് പ്രിൻസിപ്പൽ എം.എം. മനു അദ്ധ്യക്ഷനായി. എൻ.പി. ശ്രീലത മുഖ്യപ്രഭാഷണം നടത്തി. അനന്യ സരസ്വതി അനുസ്മരണ സന്ദേശം നൽകി. യു.യു.സി പ്രവീൺ നന്ദി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |