തൃശൂര്‍: ഭാരതപ്പുഴയില്‍ ഒഴുക്കില്‍പ്പെട്ട കുടുംബത്തിലെ യുവതി മരിച്ചു. കുളിക്കാനിറങ്ങുന്നതിനിടെ ഒഴുക്കില്‍പ്പെട്ട റെഹാനയെ നാട്ടുകാര്‍ രക്ഷിച്ച് ആശുപത്രിയില്‍ എത്തിച്ചിരുന്നു. അത്യാഹിത വിഭാഗത്തില്‍ ചികിത്സയില്‍ തുടരുന്നതിനിടെയാണ് മരണം. ഇവര്‍ക്കൊപ്പം അപകടത്തില്‍പ്പെട്ട ഭര്‍ത്താവ് കബീര്‍, മകള്‍ സെറ (10), സഹോദരിയുടെ മകന്‍ ഫയാന്‍ (12) എന്നിവര്‍ക്കായി തെരച്ചില്‍ തുടരുകയാണ്.
ചെറുതുരുത്തി സ്വദേശികളാണ് കബീറും കുടുംബവും. പുഴയില്‍ കുളിക്കാനിറങ്ങിയപ്പോള്‍ അപകടത്തില്‍പ്പെടുകയായിരുന്നു. റെഹാനയെ നാട്ടുകാരാണ് പുഴയില്‍ നിന്ന് പുറത്തെത്തിച്ച് ആശുപത്രിയില്‍ കൊണ്ടുപോയത്. ചെറുതുരുത്തി, പൈങ്കുളം ശ്മശാനം കടവിന് സമീപമാണ് അപകടമുണ്ടായത്. നാട്ടുകാരും പൊലീസും ഫയര്‍ ഫോഴ്‌സ് സംഘവും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയണ്. കബീറിനും കുട്ടികള്‍ക്കുമായുള്ള തെരച്ചില്‍ ഇപ്പോഴും തുടരുകയാണ്.
updating...
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |