
ചീമേനി : കയ്യൂർ ചീമേനി ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തിൽ മാലിന്യമുക്ത നവകേരളം പദ്ധതിയുടെ ഭാഗമായി നടപ്പാക്കുന്ന ചന്തമുള്ള ചീമേനി സൗന്ദര്യവത്ക്കരണപരിപാടി എം.രാജഗോപാലൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.അജിത്ത് കുമാർ അദ്ധ്യക്ഷത വഹിച്ചു. വ്യാപാരി വ്യവസായി യൂണിറ്റ് പ്രസിഡന്റ് അബ്ദുൾ ഖാദർ, പി.വി.മോഹനൻ എന്നിവർ സംസാരിച്ചു.സ്പിറ്റയുടെ സഹകരണത്തോടെ ചീമേനി കാങ്കോൽ റോഡിന്റെ ഇരുഭാഗങ്ങളിലും ചെടിച്ചട്ടി സ്ഥാപിച്ചാണ് സൗന്ദര്യവത്ക്കരണ പ്രവർത്തനം തുടങ്ങിയത്. ചടങ്ങിൽ ജില്ലാ പഞ്ചായത്തംഗം സി ജെ.സജിത്, ബ്ലോക്ക് പഞ്ചായത്തംഗം പി.ബി. ഷീബ , ഗ്രാമ പഞ്ചായത്തംഗങ്ങൾ തുടങ്ങിയവരും സാംസ്‌കാരിക പ്രവർത്തകരും വ്യാപാരികളും തൊഴിലാളികളും വിവിധ സന്നദ്ധ സംഘടന പ്രവർത്തകരും നാട്ടുകാരും സംബന്ധിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |