
തിരുവനന്തപുരം; പേരൂർക്കട ഇന്ദിരാനഗർ ഭഗത് ഗാർഡൻസ് റസിഡന്റ്‌സ് അസോസിയേഷൻ വാർഷികവും കുടുംബസംഗമവും വി.കെ.പ്രശാന്ത് എം.എൽ.എ ഉദ്‌ഘാടനം ചെയ്തു.പ്രസിഡന്റ് എസ്.വെങ്കിട്ടരാമൻ പോറ്റിയുടെ അദ്ധ്യക്ഷതയിൽ വാർഡ് കൗൺസിലർമാരായ ജമീല ശ്രീധർ,ഒ .രാജലക്ഷ്മി,സബ് ഇൻസ്‌പെക്ടർ പ്രൈജു .ജി,സെക്രട്ടറി വി.ശ്രീകുമാർ,വൈസ് പ്രസിഡന്റ് കെ.വിമൽ കുമാർ എന്നിവർ സംസാരിച്ചു. ഡോ.വി.ശങ്കരൻ നായർ, അലീഷ ഷാജഹാൻ,അമൃത സുധീർനായർ എന്നിവരെ ആദരിച്ചു.ഭാരവാഹികളായി പുരുഷോത്തമൻ നായർ ( രക്ഷാധികാരി ),എസ് .വെങ്കിട്ടരാമൻ പോറ്റി (പ്രസിഡന്റ് ),കെ.വിമൽകുമാർ
(വൈസ് പ്രസിഡന്റ് ),വി.ശ്രീകുമാർ (സെക്രട്ടറി ),പി.നാരായണൻ നായർ (ജോയിന്റ് സെക്രട്ടറി ),വിക്രമൻ നായർ.എസ് (ട്രഷറർ എന്നിവർ തിരഞ്ഞെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |