
താമരശ്ശേരി: ഈങ്ങാപ്പുഴക്കടുത്ത് കട്ടിപ്പാറ വേനക്കാവിൽ ഏകമകന്റെ വെട്ടേറ്റ് മാതാവ് മരിച്ചു. അടിവാരം മുപ്പതേക്ര കായിക്കൽ സുബൈദ (53) യാണ് മകൻ ആഷിഖി (24) ന്റെ ആക്രമണത്തിൽ മരിച്ചത്. സുബൈദയുടെ സഹോദരി സക്കീനയുടെ വേനക്കാവിലെ വീട്ടിൽ ഇന്നലെ ഉച്ചയ്ക്ക് രണ്ടരയ്ക്കാണ് സംഭവം. മസ്തിഷ്കാർബുധം ബാധിച്ച സുബൈദ ശസ്ത്രക്രിയയ്ക്ക് ശേഷം സഹോദരിയുടെ വീട്ടിൽ വിശ്രമത്തിലായിരുന്നു.അടുത്ത വീട്ടിൽ നിന്നും കൊടുവാൾ ചോദിച്ച് വാങ്ങിയ ശേഷം വീട്ടിനകത്ത് കയറി സുബൈദയെ ആഷിഖ് വെട്ടിക്കൊല്ലുകയായിരുന്നു. കഴുത്തിന് പല തവണ മാരകമായി വെട്ടുകളേറ്റ സുബൈദ ആശുപത്രിയിലെത്തും മുമ്പെ തന്നെ മരിച്ചു. ആഷിഖിനെ നാട്ടുകാർ കെട്ടിയിട്ട് താമരശ്ശേരി പൊലീസിലേൽപ്പിച്ചു. മയക്കുമരുന്നിന് അടിമയായ ആഷിഖ് നേരത്തെ ഡീ അഡിക്ഷൻ സെന്ററുകളിൽ ചികിത്സയിൽ കഴിഞ്ഞിരുന്നു. പോസ്റ്റ് മോർട്ടം നടപടികൾക്കായി സുബെെദയുടെ മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. സൂപ്പി, സാറാബീവി എന്നിവരുടെ മകളാണ് സുബെെദ. സഹോദരങ്ങൾ : പാത്തുമ്മ, നബീസ, ജമീല, റുഖിയ, സുബൈദ, സക്കീന
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |