വെള്ളറട: വെള്ളറട സർക്കാർ സ്കൂൾ ഓഫീസിന്റെ വാതിൽ അറുത്തുമാറ്റി മോഷണ ശ്രമം. പൊലീസ് സ്റ്റേഷനു സമീപമുള്ള ഗവ.യു.പി സ്കൂളിന്റെ ഓഫീസ് റൂമിലെ വാതിലിൽ ഒരടിയോളം വലിപ്പത്തിൽ അറുത്തുമാറ്റിയാണ് മോഷ്ടാക്കൾ അകത്തുകയറിയത്. രാവിലെ സ്കൂൾ തുറക്കാനെത്തിയവരാണ് വാതിൽ അറുത്തുമാറ്റിയതായി കണ്ടത്. തുടർന്ന് സ്കൂൾ അധികൃതർ വെള്ളറട പൊലീസിൽ പരാതി നൽകി. പരിശോധനയിൽ സാധനങ്ങളൊന്നും മോഷണം പോയിട്ടില്ലെന്നും സ്കൂൾ അധികൃതർ മൊഴി നൽകിയിട്ടുണ്ട്. പൊലീസ് കേസെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |