കൊച്ചി: ആഗോള വ്യാപാര മേഖലയിലെ ഡൊണാൾഡ് ട്രംപ് ഇമ്പാക്‌ടിൽ സ്വർണ വില റെക്കാഡ് പുതുക്കി കുതിക്കുന്നു. രാജ്യാന്തര വിപണിയിൽ ഇന്നലെ സ്വർണ വില ഔൺസിന് 2,772 ഡോളറിലെത്തി. ഇതോടെ ഇന്ത്യയിൽ പവൻ വില 240 രൂപ വർദ്ധിച്ച് 60,440 രൂപയിലെത്തി. ഗ്രാമിന്റെ വില 30 രൂപ കൂടി 7,555 രൂപയിലെത്തി. സാമ്പത്തിക അനിശ്ചിതത്വം ഏറുന്നതിനാൽ സുരക്ഷിത നിക്ഷേപമെന്ന നിലയിൽ വൻകിട ഫണ്ടുകൾ സ്വർണത്തിലേക്ക് പണമൊഴുക്കുന്നതാണ് വിലയിൽ കുതിപ്പുണ്ടാക്കിയത്. വിവിധ കമ്മോഡിറ്റി എക്സ്‌ചേഞ്ചുകളിൽ സ്വർണ വില ചരിത്രത്തിലാദ്യമായി പത്ത് ഗ്രാമിന് 80,000 രൂപ കവിഞ്ഞു.
ട്രംപിന്റെ നയങ്ങൾ ആഗോള സാമ്പത്തിക രംഗത്ത് ദൂരവ്യാപകമായ വിനാശകരമായ മാറ്റങ്ങളുണ്ടാക്കുമെന്ന ആശങ്കയിലാണ് നിക്ഷേപകർ. വിവിധ കേന്ദ്ര ബാങ്കുകളും വലിയ തോതിൽ സ്വർണം വാങ്ങികൂട്ടുന്നു.
വായ്പകളുടെ പലിശ കുറയ്ക്കാൻ ഫെഡറൽ റിസർവിൽ സമ്മർദ്ദം ചെലത്തുമെന്ന് കഴിഞ്ഞ ദിവസം ഡൊണാൾഡ് ട്രംപ് വ്യക്തമാക്കിയിരുന്നു. ഇപ്പോഴത്തെ സാഹചര്യത്തിൽ പലിശ കുറച്ചാൽ അമേരിക്കയിൽ നാണയപ്പെരുപ്പം രൂക്ഷമാകുമെന്ന ആശങ്ക ശക്തമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |