പാലക്കാട്: കുടുംബശ്രീ ജില്ലാ മിഷന്റെ ആഭിമുഖ്യത്തിൽ നബാർഡിന്റെയും പട്ടാമ്പി മുനിസിപ്പാലിറ്റിയുടെയും സഹകരണത്തോടെ സംഘടിപ്പിക്കുന്ന ജില്ലാതല കുടുംബശ്രീ കഫേ ഭക്ഷ്യമേള ഇന്ന് മേലെ പട്ടാമ്പി നക്ഷത്ര ഹോട്ടലിന് സമീപം മുഹമ്മദ് മുഹ്സിൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. വൈവിധ്യമാർന്ന ഉൽപ്പന്നങ്ങളുടെ സ്റ്റാളുകൾ, ഭക്ഷണ ശാലകൾ, വിവിധ കുടുംബശ്രീ സി.ഡി.എസുകളിലെ കുടുംബശ്രീ ഓക്സിലറി, ബാലസഭ അംഗങ്ങൾ, വിവിധ ബഡ്സ് റിഹേബിലറ്റേഷൻ സെന്ററുകളിൽ നിന്നുള്ള കുട്ടികൾ എന്നിവരുടെ കലാപരിപാടികൾ, ചർച്ചകൾ, സെമിനാറുകൾ, കൈമാറ്റ ചന്ത എന്നിവ ഉൾക്കൊള്ളിച്ചു കൊണ്ടുള്ള പരിപാടി ഫെബ്രുവരി എട്ട് വരെ നടക്കും. പട്ടാമ്പി നഗരസഭ സി.ഡി.എസ് അവതരിപ്പിക്കുന്ന, 401 വിഭവങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള ഫ്ളേവർ ഫിയസ്റ്റ എന്ന മെഗാ ഫുഡ് എക്സിബിഷനും മേളയുടെ ഭാഗമായി ഉണ്ടാകും. സിനിമാ പിന്നണി ഗായകർ, സീരിയൽ അഭിനേതാക്കൾ, കലാമണ്ഡലം ആർട്ടിസ്റ്റുകൾ എന്നിവർ ഉൾപ്പെട്ട കലാപരിപാടികൾ വൈകുന്നേരം ആറുമുതൽ മുതൽൃ ഉണ്ടായിരിക്കുമെന്നും കുടുംബശ്രീ ജില്ലാമിഷൻ കോർഡിനേറ്റർ കെ.കെ ചന്ദ്രദാസ് അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |