കുന്നംകുളം: ബാറിലെ സംഘർഷത്തെ തുടർന്ന് സെക്യൂരിറ്റി ജീവനക്കാർ യുവാവിന്റെ തല അടിച്ചുതകർത്തു. നിരവധി ക്രിമിനൽ കേസിലെ പ്രതിയായ കരിക്കാട് ചോല സ്വദേശി ഷക്കീറിനാണ് മർദ്ദനമേറ്റത്. ഗുരുതരമായി പരിക്കേറ്റ ഇയാളെ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഞായറാഴ്ച രാത്രി പത്തോടെ കെ.ആർ ബാറിലായിരുന്നു സംഭവം. ഹോക്കി സ്റ്റിക്ക് പോലുള്ള വടി കൊണ്ടാണ് യുവാവിനെ ആക്രമിച്ചത്. ബാറിൽ യുവാക്കൾ തമ്മിലുണ്ടായ തർക്കത്തെ തുടർന്ന് സെക്യൂരിറ്റി ജീവനക്കാർ ഇടപെടുകയായിരുന്നു. ബാറിന് പുറത്തു വച്ചാണ് മർദ്ദിച്ചത്. കുന്നംകുളം പൊലീസ് അന്വേഷണം തുടങ്ങി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |