കൊച്ചി: ഡെറിവേറ്റീവ് പോർട്ട്ഫോളിയോ കണക്കിലെ തിരിമറി പുറത്തായതോടെ നേരിടുന്ന പ്രതിസന്ധി ബാങ്കിലെ ഓഹരി പങ്കാളിത്തം വർദ്ധിപ്പിക്കാൻ അനുകൂല സാഹചര്യം സൃഷ്‌ടിക്കുകയാണെന്ന് ഇൻഡസ് ഇൻഡ് ബാങ്ക് പ്രൊമോട്ടർമാരായ ഇൻഡസ് ഇൻഡ് ഇന്റർനാഷണൽ ഹോൾഡിംഗ്സ്(ഐ.ഐ.എഫ്.എൽ) ചെയർമാൻ അശോക് ഹിന്ദുജ പറഞ്ഞു. ബാങ്കിലെ ഓഹരി പങ്കാളിത്തം 26 ശതമാനമായി വർദ്ധിപ്പിക്കാൻ നേരത്തെ റിസർവ് ബാങ്ക് ഐ.ഐ.എഫ്.എല്ലിന് അനുമതി നൽകിയിരുന്നു. നിലവിൽ ഗ്രൂപ്പിന് 15 ശതമാനം ഓഹരികളാണ് ബാങ്കിലുള്ളത്.
അക്കൗണ്ടിലെ പാളിച്ചകൾ വിവാദമായതോടെ ഇൻഡസ് ഇൻഡ് ബാങ്ക് പ്രൊമോട്ടർമാർ പണയം വെച്ച ഓഹരികൾ വിവിധ ധന സ്ഥാപനങ്ങൾ കഴിഞ്ഞ ദിവസം പൂർണമായും വിറ്റൊഴിഞ്ഞിരുന്നു. ഇതിനിടെ അക്കൗണ്ടിലെ പാളിച്ചകൾ പരിശോധിക്കാൻ ആഗോള കൺസൾട്ടൻസി സ്ഥാപനമായ പി.ഡബ്‌ള്യു.സിയെ ബാഹ്യ ഏജൻസിയായി ഇൻഡസ് ഇൻഡ് ബാങ്ക് ചുമതലപ്പെടുത്തിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |