നന്മണ്ട: കുടുംബശ്രീ സി.ഡി.എസിന്റെ ആഭിമുഖ്യത്തിൽ 'പഴമയും പുതുമയും" തലമുറ സംഗമം നന്മണ്ട ഗ്രാമപഞ്ചായത്ത് സാംസ്കാരിക നിലയത്തിൽ നടന്നു. നന്മണ്ട ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.കെ.രാജൻ ഉദ്ഘാടനം ചെയ്തു. സി.ഡി.എസ് ചെയർപേഴ്സൺ സാവിത്രി വി.കെ അദ്ധ്യക്ഷത വഹിച്ചു. സി.ഡി.എസ് വൈസ് ചെയർപേഴ്സൺ വസന്ത സ്വാഗതം പറഞ്ഞു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കുണ്ടൂർ ബിജു, വികസനകാര്യ സ്റ്റാൻസിംഗ് കമ്മിറ്റി ചെയർപേഴ്സൺ പ്രതിഭ രവീന്ദ്രൻ, വാർഡ് മെമ്പർമാരായ മോഹനൻ, ബിജിഷ. സി.പി, സ്മിത തുടങ്ങിയവർ പ്രസംഗിച്ചു. ജില്ല ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ഡോ.കെ.ദിനേശൻ, വയോജന സൗഹൃദ നവകേരളം എന്ന വിഷയത്തിൽ ക്ലാസെടുത്തു. ബ്ലോക്ക് കോ - ഓർഡിനേറ്റർ ഹൃദ്യ വാസുദേവൻ നന്ദി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |