ന്യൂഡൽഹി : സുപ്രീംകോടതിയിലെ മലയാളി അഭിഭാഷകൻ എ. കാർത്തികിനെ സി.ബി.ഐ സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറായി കേന്ദ്രസർക്കാർ നിയമിച്ചു. കൽക്കരി കുംഭകോണക്കേസിൽ സി.ബി.ഐയ്‌ക്ക് വേണ്ടി ഇനി അഡ്വ. കാർത്തിക് ഹാജരാകും. സുപ്രീംകോടതിയിലും വിചാരണക്കോടതികളിലും അടക്കമാണിത്. വയനാട് കൽപ്പറ്റ സ്വദേശിയാണ്. സുപ്രീംകോടതിയിൽ അഡ്വക്കേറ്റ് ഓൺ റെക്കോർഡ് പദവിയുള്ള അഭിഭാഷകനാണ്. ഭാര്യ അഡ്വ. സ്‌മൃതി സുരേഷ്. ടി.പി. ചന്ദ്രശേഖരൻ വധക്കേസുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയിലെ ഹർജികളിൽ കെ.കെ. രമ എം.എൽ.എയ്‌ക്ക് വേണ്ടി ഹാജരാകുന്നത് ഇദ്ദേഹമാണ്. ഉത്സവങ്ങളിലെ ആന എഴുന്നള്ളിപ്പ്, ഹേമ കമ്മിറ്റി കേസുകളിലും വിവിധ കക്ഷികൾക്കായി ഹാജരായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |