അങ്കമാലി: ആരോഗ്യശുചിത്വ മേഖലയിൽ കൂടുതൽ പ്രാധാന്യം നൽകി അങ്കമാലി നഗരസഭാ ബഡ്ജറ്റ് വൈസ് ചെയർപേഴ്സൺ സിനി മനോജ് അവതരിപ്പിച്ചു. 7.12കോടി രൂപ മുന്നിരിപ്പും 55.24 കോടി രൂപ വരവും 58.25 കോടി രൂപ ചെലവും പ്രതീക്ഷിക്കുന്ന ബഡ്ജറ്റാണ് അവതരിപ്പിച്ചത്. നഗരസഭയുടെ വിവിധ പദ്ധതികൾക്കായി 2 കോടി രൂപ വകയിരുത്തി. ആരോഗ്യമേഖലയിൽ പോളി ഡെന്റൽ ക്ലിനിക് നിർമ്മിക്കുന്നതിനും ഹീമോഫീലിയ രോഗികൾക്ക് ആശ്വാസമായ പദ്ധതിക്കും തുക നീക്കിവച്ചിട്ടുണ്ട്. ഡയലിസിസ് രോഗികളുടെ ചികിത്സാധനസഹായം, ക്യാൻസർ നിയന്ത്രണ പ്രോഗ്രാം, പാലിയേറ്റീവ് കെയർ പ്രവർത്തനങ്ങൾ ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തൽ, ആശുപത്രി മോർച്ചറിയിലേക്ക് ഫ്രീസർ വാങ്ങൽ തുടങ്ങിയവയും ബഡ്ജറ്റ് ഇടം പിടിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |