കൊച്ചി: മുൻനിര സ്വർണ പണയ എൻ.ബി.എഫ്.സിയായ മുത്തൂറ്റ് ഫിനാൻസിന്റെ റേറ്റിംഗ് എസ് ആൻഡ് പി ഗ്ലോബൽ ബി.ബി പ്ലസ് സ്റ്റേബിൾ ഔട്ട്‌ലുക്കിലേക്ക് ഉയർത്തി. കമ്പനിയുടെ ശക്തമായ സാമ്പത്തിക അടിത്തറ, മികച്ച റിസ്‌ക്ക് മാനേജ്‌മെന്റ്, നവീന നിയന്ത്രണ സംവിധാനങ്ങൾ എന്നിവയാണ് റേറ്റിംഗിലെ വർദ്ധനയ്ക്ക് സഹായമായത്. പുതിയ തീരുമാനം മുത്തൂറ്റ് ഫിനാൻസിന്റെ ദീർഘകാല വളർച്ച പദ്ധതികളിൽ നിക്ഷേപകർക്കുള്ള ആത്മവിശ്വാസം വർദ്ധിപ്പിക്കും.
മുത്തൂറ്റ് ഫിനാൻസിന് നൽകിയിരുന്ന ഇഷ്യൂവർ ക്രെഡിറ്റ് റേറ്റിംഗ് ബിബി/ബിയിൽ നിന്ന് ബിബി പ്ലസ്/ ബി ആയി ഉയർത്തിയെന്ന് എസ്. ആൻഡ് പി. ഗ്ലോബൽ റേറ്റിംഗ്‌സ് വ്യക്തമാക്കി. കമ്പനിയുടെ മികച്ച മൂലധനവും വരുമാനവും അടുത്ത 12 മാസത്തേക്ക് നിലനിർത്തുമെന്നും ശക്തമായ നിയന്ത്രണ സംവിധാനങ്ങൾ നേട്ടമാകുമെന്നുമാണ് സൂചിപ്പിക്കുന്നത്.
ബാലൻസ് ഷീറ്റ്, ലാഭക്ഷമത, പ്രവർത്തന മികവ്, സുസ്ഥിര വളർച്ചാ തന്ത്രങ്ങൾ തുടങ്ങിയവ ശക്തമാക്കാൻ തുടർച്ചയായി നടത്തിക്കൊണ്ടിരിക്കുന്ന പ്രവർത്തനങ്ങളാണ് ഈ റേറ്റിംഗിലൂടെ പ്രതിഫലിക്കുന്നതെന്ന് മുത്തൂറ്റ് ഫിനാൻസ് മാനേജിംഗ് ഡയറക്ടർ ജോർജ്ജ് അലക്‌സാണ്ടർ മുത്തൂറ്റ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |