ആറാട്ടുപുഴ: ആറാട്ടുപുഴ പൂരത്തോടനുബന്ധിച്ച് ഉത്സവ ആഘോഷ കമ്മിറ്റി നൽകി വരുന്ന പുരസ്‌കാരങ്ങൾ സമ്മാനിച്ചു. ശ്രീശാസ്താ പുരസ്‌കാരം കുമ്മത്ത് നന്ദനനും സന്തോഷ്‌സ്മൃതി പുരസ്‌കാരം കെ.ഡബ്ലിയു. അച്യുതവാര്യർക്കും കൊച്ചിൻ ദേവസ്വം ബോർഡിന്റെ മുല്ലപ്പിള്ളി ഗോവിന്ദൻകുട്ടി നായർ സ്മാരക പുരസ്‌കാരം മേളപ്രാമാണികൻ പഴുവിൽ രഘുമാരാർക്കും സമ്മാനിച്ചു. പ്രശ്‌നോത്തരിയിൽ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കിയ ശ്രീഹരി, ഹൃത്വിക് കെ. മേനോൻ, വേദിക വിജയകുമാർ എന്നിവർക്ക് അവാർഡും പ്രശസ്തിപത്രവും നൽകി. കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ.രവീന്ദ്രൻ പുരസ്‌കാരങ്ങൾ സമ്മാനിച്ചു. അഡ്വ. കെ.പി. അജയൻ അദ്ധ്യക്ഷത വഹിച്ചു. പൂരത്തിന്റെ പ്രമോ സോഗ് 'ആറാട്ടി ന്റെ 'പ്രകാശനം ദേവസ്വം കമ്മീഷണർ എസ്. ആർ ഉദയകുമാർ നിർവഹിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |