കൊച്ചി: ബർസാത് എം.എസ്.എം.ഇ കോൺക്ലേവ് ആൻഡ് ലൈഫ് സ്റ്റൈൽ എക്‌സിബിഷന്റെ ഭാഗമായി എറണാകുളം രാമവർമ ക്ലബ് ഓഡിറ്റോറിയത്തിൽ 'വിഷു തീം" തിരുവാതിര മത്സരം സംഘടിപ്പിച്ചു. എഴുത്തുകാരി ശ്രീകുമാരി രാമചന്ദ്രൻ മത്സരം ഉദ്ഘാടനം ചെയ്തു. കുളിനറി ബ്ലോഗർ റാണി സേതി കൗർ, കലാമണ്ഡലം ജെയിൻ, സംരംഭക ബീന തുടങ്ങിയവർ വിശിഷ്ട അതിഥികളായി. മത്സരത്തിൽ കളരിക്കൽ ഇടപ്പള്ളി, പള്ളിപ്പറമ്പ് കാവ്, പാണാവള്ളി നാൽപ്പത്തെണ്ണീശ്വരത്തപ്പൻ എന്നീ ടീമുകൾ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. വിജയികൾക്കുള്ള ക്യാഷ് അവാർഡ് സംരംഭക മരിയ സാജൻ സമ്മാനിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |