കൊല്ലം: പ്രജാപിത ബ്രഹ്മകുമാരീസ് ഈശ്വരീയ വിശ്വവിദ്യാലയത്തിന്റെ ആഭിമുഖ്യത്തിൽ സമ്പൂർണ ലഹരിമുക്ത സമൂഹത്തിനായി 'ലഹരിമുക്തകേരളം' എന്ന പരിപാടിയുടെ പ്രചാരണാർത്ഥം രാജ് ഭവനിൽ ഗവർണർ ഉദ്ഘാടനം ചെയ്ത വാഹനപ്രചരണ പരിപാടി 10ന് ജില്ലയിൽ പ്രവേശിക്കും. രാവിലെ 8ന് പാരിപ്പള്ളി, 10ന് കല്ലുവാതുക്കൽ, 11 മുതൽ ചാത്തന്നൂർ, പരവൂർ, കൊട്ടിയം, പള്ളിമുക്ക്, കൊല്ലം നായേഴ്സ്
ഹോസ്പിറ്റൽ, കോർപ്പറേഷൻ ഓഫീസ്, ജില്ലാ പഞ്ചായത്ത് ഓഫീസ്, ജി.എസ്.ടി ഓഫീസ്, നഴ്സിംഗ് സ്കൂൾ, ബീച്ച് എന്നിവിടങ്ങളിൽ സ്വീകരണം നടക്കും. പൊതുജനങ്ങൾക്കുവേണ്ടിയുള്ള ബോധവത്കരണ ഷോർട്ട് ഫിലിം പ്രദർശിപ്പിക്കുമെന്ന് രാജയോഗിനി ബ്രഹ്മകുമാരീസ് രജ്ഞിനി അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |