രാമനാട്ടുകര: കവി ടി.പി ബാബുറാമിന്റെ ആറാം ചരമവാർഷികത്തോടനുബന്ധിച്ച് പാറമ്മൽ ഗ്രന്ഥാലയം ആൻഡ് വായനശാല നടത്തിയ ടി.പി ബാബുറാം മോഹൻ സ്മാരക അഖില കേരള കവിത രചന മത്സരത്തിലെ വിജയികൾക്ക് സമ്മാനങ്ങൾ നൽകി. കവി എ.പി മോഹൻദാസ് 'സർഗവേദി' ഉദ്ഘാടനം ചെയ്തു. അജ്മൽ കക്കോവ് വിജയികൾക്ക് ക്യാഷ് പ്രൈസും ഉപഹാരങ്ങളും നൽകി. പി സുബ്രഹ്മണ്യൻ അദ്ധ്യക്ഷത വഹിച്ചു. ടി.കെ സരോജ, ടി.വി ഭാനുപ്രകാശ്, ഇ.പി പവിത്രൻ, പി.കെ വിനോദ് കുമാർ, പി മോഹൻദാസ്, ആദിത്ത് കൃഷ്ണ, അശ്വതി വാര്യർ, നന്ദന കൃഷ്ണൻ, വി റീന പ്രസംഗിച്ചു.അക്ഷര തീർത്ഥയാത്രയിലെ,യാത്രവിവരണ മത്സര ജേതാക്കൾക്കും സമ്മാനങ്ങൾ നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |