മുതലമട: മുതലമട ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂളിൽ അവധിക്കാല സ്‌പോർട്സ് ക്യാമ്പ് 'കരുത്ത് 2025' തുടങ്ങി. ഫുട്‌ബാൾ, സോഫ്റ്റ് ബാൾ, ബേസ് ബാൾ, വടംവലി, അത് ലറ്റിക്സ് തുടങ്ങി വിവിധ കായിക ഇനങ്ങളിൽ പരിശീലനം നൽകും. ഓരോ ഇനത്തിലും വിദഗ്ദരുടെ നേതൃത്വത്തിലാണ് പരിശീലനം. നാലാം ക്ലാസ്സ് മുതലുള്ള വിദ്യാർത്ഥികൾക്ക് സൗജന്യമായി ക്യാമ്പിൽ പങ്കെടുക്കാം. സ്‌കൂളിലെ കായികാദ്ധ്യാപരായ എസ്.ദിനേഷ് ബാബു, പി.ഡി.ധീരജ് എന്നിവരാണ് ക്യാമ്പിന് നേതൃത്വം നൽകുന്നത്. ഫോൺ: 9446270310,9947136423.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |