കൊച്ചി: ലോകാരോഗ്യ ദിനത്തിൽ ആശ പ്രവർത്തകരുടെ സമരത്തിന് ഐക്യദാർഡ്യം പ്രകടിപ്പിച്ച് എറണാകുളം പൗരാവലി കച്ചേരിപ്പടി ഗാന്ധി സ്ക്വയറിൽ നടത്തിയ ഉപവാസ സത്യഗ്രഹം ജസ്റ്റിസ് പി.കെ. ഷംസുദ്ദിൻ ഉദ്ഘാടനം ചെയ്തു. വിവിധ പൗരസംഘടനകളെ പ്രതിനിധീകരിച്ച് മുൻ എം.പി. അഡ്വ. തമ്പാൻ തോമസ്, പ്രൊഫ.എം.പി. മത്തായി, സി.ആർ.നീലകണ്ഠൻ, ഫ്രാൻസീസ് കളത്തിങ്കൽ, അഡ്വ. ജോൺ ജോസഫ്, ഫെലിക്‌സ് പുല്ലൂടൻ, അഡ്വ.എം.കെ. ശശീന്ദ്രൻ, എം.വി. ലോറൻസ്, അഡ്വ. വി.എം. മൈക്കിൾ, ടി.എം.വർഗീസ്, മാത്യൂസ് പുതുശേരി, ഡോ. ബാബു ജോസഫ്, ഒ.സി. വക്കച്ചൻ, ജിയോ ജോസ്, അഡ്വ. ജോൺസൺ പി. ജോൺ, കെ.പി. സാൽവിൻ തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |