ആലപ്പുഴ: ഡിജിറ്റൽ മാമോഗ്രാം യന്ത്രത്തിന്റെ സഹായത്തോടെ ആലപ്പുഴ ജനറൽ ആശുപത്രിയിൽ സ്തനാർബുദ പരിശോധനക്ക് തുടക്കമായി. സംസ്ഥാന സർക്കാർ കിഫ്ബി പദ്ധതിയിൽ ഉൾപെടുത്തി 117 കോടി രൂപ ചെലവഴിച്ച് നിർമ്മിച്ച ഒ.പി ബ്ലോക്കിലാണ് പുതിയ മാമോഗ്രാം മെഷീൻ സ്ഥാപിച്ചത്. എച്ച്.സലാം എം.എൽ.എ പ്രവർത്തനോദ്ഘാടനം നിർവഹിച്ചു.നഗരസഭാ ചെയർപേഴ്‌സൺ കെ.കെ.ജയമ്മ അദ്ധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അദ്ധ്യക്ഷ എ.എസ്.കവിത ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഡെപ്യൂട്ടി ഡി.എം.ഒ ഡോ. അനുവർഗീസ് ആരോഗ്യദിന സന്ദേശം നൽകി. ആശുപത്രി സൂപ്രണ്ട് ഡോ. ആർ.സന്ധ്യ സ്വാഗതം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |