മുഹമ്മ: കുടുംബശ്രീ ജില്ലാമിഷന്റെ നേതൃത്വത്തിൽ ജില്ലാതല വിഷു വിപണന മേളയും കഫേ കുടുംബശ്രീ ഭക്ഷ്യമേളയും ആരംഭിച്ചു. മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്തു. 13 ന് മേള സമാപിക്കും. മുഹമ്മ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സ്വപ്ന ഷാബു അദ്ധ്യക്ഷയായി. വൈസ് പ്രസിഡന്റ് എൻ. ടി. റെജി മുഖ്യ പ്രഭാഷണം നടത്തി. അസി. ജില്ലാ മിഷൻ കോ ഓഡിനേറ്റർ എം. ജി. സരേഷ് , മുഹമ്മ കൃഷി ഓഫീസർ പി. എം. കൃഷ്ണ ,ബ്ലോക്ക് വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എം. എസ്. ലത, എം. ചന്ദ്ര , സി. ഡി. വിശ്വനാഥൻ , പി. എൻ. നസീമ, ജി. സതീഷ് , നിഷാ പ്രദീപ് , വിഷ്ണു വി വട്ടച്ചിറ , കുഞ്ഞമോൾ ഷാനവാസ് , സാഹിൽ ഫെയ്സി റാവുത്തർ, ശ്രീപ്രഭ മഹേഷ്,അമൽരാജ്, നീന ജോസ് എന്നിവർ സംസാരിച്ചു .
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |