കാഞ്ഞങ്ങാട് :വായന വെളിച്ചം പദ്ധതിയുടെ ഭാഗമായി കേശവ്ജി സ്മാരക പൊതുജനവായനശാല ഐറിസ് ആർട്സ് സെന്ററിന്റെ സഹകരണത്തോടെ നടത്തിയ പുല്ലാഞ്ഞി പരിസരപഠന കലാ ശില്പശാല നവ്യാനുഭവമായി. സ്വാതന്ത്രസമര സേനാനി കേശവ്ജിയുടെ പഴയ വീടിന്റെ മുറ്റത്ത് നടന്ന ശില്പശാല കുട്ടികൾക്ക് വരയ്ക്കാൻ ഏറെ പ്രചോദനം നൽകി. പ്രീ പ്രൈമറി മുതൽ ഹയർ സെക്കന്ററി വരെയുള്ള ക്ലാസ്സുകളിൽ പഠിക്കുന്ന അറുപത്തിൽപരം കുട്ടികൾ പങ്കെടുത്തു.
വിനോദ് അമ്പലത്തറ, സുചിത്ര മധു നീലേശ്വരം, അഭിരാം വെള്ളരിക്കുണ്ട്, അഭിനവ് കാഞ്ഞങ്ങാട് എന്നിവർ നേതൃത്വം നൽകി. സമാപന യോഗം ലൈബ്രറി കൗൺസിൽ പുല്ലൂർ പെരിയ പഞ്ചായത്ത് നേതൃസമിതി കൺവീനർ അബ്ദുൽ ലത്തീഫ് പെരിയ ഉദ്ഘാടനം ചെയ്തു. കെ.വി.ഗോപകുമാർ , മാധവി കാനത്തുങ്കാൽ എന്നിവർ പ്രസംഗിച്ചു. കൺവീനർ പി.വി.ജയരാജ് സ്വാഗതവും ബാലവേദി സെക്രട്ടറി ഇ.ദർശന നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |