തൃശൂർ: ലഹരിയല്ല ഹരം ജീവിതമാണ് ഹരം എന്ന മുദ്രാവാക്യവുമായി ജവഹർ ബാലഭവനിലെ ഒന്നാം ക്ലാസ് മുതൽ പ്ലസ് വൺ വരെയുള്ള 750 ഓളം കുട്ടികളും കലാ രാഷ്ട്രീയ സാംസ്‌കാരിക പ്രമുഖരും സ്വരാജ് റൗണ്ടിൽ കൈകോർത്തു. ബാലഭവൻ എക്‌സിക്യൂട്ടിവ് ഡയറക്ടർ അഡ്വ. അനീസ് അഹമ്മദ് അദ്ധ്യക്ഷനായി. ജയരാജ് വാരിയർ മുഖ്യാതിഥിയായി.
ലഹരി വിമുക്തി ആദ്യം ആരംഭിക്കേണ്ടത് കുട്ടികളിൽ നിന്നാണെന്നും ബാലഭവന്റെ പ്രവർത്തനം അഭിനന്ദനീയമാണെന്നും ജയരാജ് വാര്യർ കൂട്ടിച്ചേർത്തു. തൃശൂർ നർക്കോട്ടിക് എ.എസ്.ഐ സനീഷ് ബാബു, ബാലഭവൻ കോ-ഓർഡിനേറ്റർ നാരായണൻ കോലഴി, ബാലഭവൻ സ്റ്റാഫ് ജോയി വർഗീസ് എന്നിവർ സംസാരിച്ചു. ലഹരി വിരുദ്ധ പ്രതിജ്ഞയും നടത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |