തൃശൂർ: കസ്തൂർബാ ഗാന്ധിയുടെ ജന്മദിനം, ദേശീയ സുരക്ഷിത മാതൃത്വ ദിനമായി ആചരിക്കുന്നതിന്റെ ഭാഗമായി 'സുരക്ഷിത മാതൃത്വം' എന്ന വിഷയത്തെ ആസ്പദമാക്കി സെമിനാർ സംഘടിപ്പിച്ചു. സെമിനാർ സർവോദയ ദർശൻ ചെയർമാൻ എം. പീതാംബരൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. കസ്തൂർബാ ട്രസ്റ്റ് ഉപദേശകസമിതി അംഗം കെ.എം. സിദ്ധാർത്ഥൻ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ കസ്തൂർബാ വിദ്യാലയം പ്രിൻസിപ്പാൾ ടി. എസ്. ലേഖ, എം. പത്മിനി, സർവോദയ മണ്ഡലം നിവേദക് ,പി.എസ്. സുകുമാരൻ, വി.ഐ. ജോൺസൺ ,എ.സി. കൊച്ചു മേരി കെ. എ.ത്രേസ്യ കുട്ടി എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |