പാലക്കാട് : പാലക്കാട് പട്ടാമ്പിയിലെ ബെവ്കോ ഔട്ട്‌ലെറ്റിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ക്യൂ നിറുത്തിയിരിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെ പൊലീസ് അന്വേഷണം തുടങ്ങി. പട്ടാമ്പി കരിമ്പനക്കടവിലെ ബെവ്‌കോ ഔട്ട്‌ലെറ്റിൽ നിന്നുള്ള ദൃശ്യങ്ങളാണ് പുറത്തുവന്നത്. ക്യൂവിലുണ്ടായിരുന്നവർ ചോദ്യം ചെയ്തിട്ടും പെൺകുട്ടിയെ മാറ്റാൻ തയ്യാറായില്ലെന്നാണ് വിവരം. പത്തുവയസ് പ്രായം തോന്നിക്കുന്ന കുട്ടിയെയാണ് ബന്ധു വരിയിൽ നിറുത്തിയത്. ഇന്ന് രാത്രി എട്ടുമണിയോടെയാണ് സംഭവം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |