തൃശൂർ: സമൂഹത്തെയും വീട്ടകങ്ങളെയും മാറ്റിപ്പണിയാൻ മണലാരണ്യത്തിൽ നിന്നൊരു നാടകം, 'ഫെമിനിസ്റ്റ് മാനിഫെസ്റ്റോ'. ഷാർജയിലെ മലയാളി അസോസിയേഷൻ ആൻഡ് സോഷ്യൽ സെന്റർ നാടക സംഘമാണ് നാടകം അവതരിപ്പിച്ചത്. ജനഭേരിയുടെ പ്രതിമാസ പരിപാടിയുടെ ഭാഗമായാണ് നാടകം അവതരിപ്പിച്ചത്. ആചാരങ്ങളും അനുഷ്ഠാനങ്ങളും സ്ത്രീകളെ തളച്ചിടാനുള്ള ചങ്ങലകളാണെന്നും അത് മുറിച്ചെറിയാനുള്ള ശേഷി സൃഷ്ടിക്കുകയാണ് നാടകവും മറ്റു കലകളുമെന്ന് സ്ഥാപിക്കുയാണ് നാടകം. അഭിമന്യു വിനയകുമാറാണ് രചനയും സംവിധാനവും. സംഗീത സംവിധാനം സൂരജ് സന്തോഷും ലൈറ്റ് ഡിസൈൻ ജോസ് കോശിയും. രാമചന്ദ്രൻ മൊകേരി അനുസ്മരണ പ്രഭാഷണം കെ.വി.അബ്ദുൾ ഖാദർ നിർവഹിച്ചു. ധനഞ്ജയൻ മച്ചിങ്ങൽ, ഡോ.കെ.ജി.വിശ്വനാഥൻ, നാരായണൻ കോലഴി, ഡോ.പ്രഭാകരൻ പഴശ്ശി,ഡോ.എം.എൻ. വിനയകുമാർ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |