കൊല്ലം: പേരൂർ മീനാക്ഷിവിലാസം ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡ സ്റ്റുഡന്റ് പൊലീസ് കേഡറ്റ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ലഹരിക്കെതിരെ ഫുട്ബോൾ മത്സരം നടത്തി. വെള്ളമണൽ ഹയർ സെക്കൻഡറി സ്കൂളിലെ കേഡറ്റുകളും മത്സരത്തിൽ പങ്കെടുത്തു. കൗമാരപ്രായക്കാരായ കുട്ടികളിലെ ലഹരി ഉപയോഗത്തെയും അക്രമ വാസനകളെയും ഫുട്ബോൾ ലഹരിയിലേക്ക് തിരിച്ചുവിടുക എന്ന ലക്ഷ്യത്തോടെയാണ് സൗഹൃദമത്സരം സംഘടിപ്പിച്ചത്. മത്സരത്തിൽ പങ്കെടുത്ത ടീമുകൾക്ക് അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ സാബു ഉപഹാരങ്ങൾ നൽകി, ഡ്രിൽ ഇൻസ്‌ട്രക്ടർമാരായ സംഗീത്, സജിൻ, അൽ സഫീർ കമ്മ്യൂണിറ്റി പൊാലീസ് ഓഫീസർമാരായ സജി,ബിന്ദു മോൾ, സുജിത്, വിക്രമൻപിള്ള, സ്കൂൾ ഫുട്ബോൾ പരിശീലകൻ രാജേന്ദ്രൻ, രക്ഷാകർത്താക്കൾ, കേഡറ്റുകൾ, പി.ടി.എ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |