ചേർത്തല സംസ്‌കാരയുടെ രജത ജൂബിലി ആഘോഷ സമാപനം മന്ത്രി പി. പ്രസാദ് ഉൽഘാടനം ചെയ്തു.പ്രസിഡന്റ് ഗീത തുറവൂർ അദ്ധ്യക്ഷത വഹിച്ചു. സംഗീത നാടക അക്കാദമി സെക്രട്ടറി കരിവള്ളൂർ മുരളി മുഖ്യപ്രഭാഷണം നടത്തി. സംസ്‌കാരയുടെ സുവനീറിന്റെ പ്രകാശനം കരിവള്ളൂർ മുരളി ചേർത്തല രാജന് നൽകി നിർവഹിച്ചു.കവിയത്രി ഉഷ അനാമികയെ മന്ത്രി ആദരിച്ചു. കെ. കെ. സുദർശനൻ രചിച്ച മനുഷ്യ നന്മയുടെ പുസ്തകം പ്രകാശനം ചെയ്തു.സി.കെ.ഷാജിമോഹൻ,ടി.എസ്.അജയകുമാർ,എ.അജി,കെ. കെ. ജഗദീശൻ,ടി.വി.ഹരികുമാർ എന്നിവർ സംസാരിച്ചു. പ്രോഗ്രാം കോ–ഓർഡിനേറ്റർ ബേബി തോമസ് അനുശോചന പ്രേമേയം അവതരിപ്പിച്ചു. സെക്രട്ടറി വെട്ടയ്ക്കൽ മജീദ് സ്വാഗതവും ട്രഷറർ പ്രദീപ് കൊട്ടാരം നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |