ആലപ്പുഴ: വനിതാ ശിശു ആശുപത്രിയിൽ ലോക മലമ്പനി ദിനാചരണം സൂപ്രണ്ട് ഡോ.കെ.കെ.ദീപ്തി ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി സൂപ്രണ്ട് ഡോ.പി.എസ്. ശ്യാമമോൾ അദ്ധ്യക്ഷത വഹിച്ചു. ഡോ.മനീഷ് നായർ വിഷയാവതരണം നടത്തി. നഴ്സിംഗ് സൂപ്രണ്ട് നിർമ്മല ആഗസ്റ്റിൻ സംസാരിച്ചു. ആശുപത്രി ഹെൽത്ത് ഇൻസ്പെക്ടർ എസ്.ജയകൃഷ്ണൻ പ്രതിജ്ഞയും ചൊല്ലിക്കൊടുത്തു. നഴ്സിംഗ് ഓഫീസർ ബിസ്മി സുനീർ നന്ദി പറഞ്ഞു. തുടർന്ന് എസ്.എം.ഇ കോളേജ് ഒഫ് നഴ്സിംഗിലെ വിദ്യാർത്ഥികൾ അവതരിപ്പിച്ച ഫ്ലാഷ് മോബ്, വിഷയാധിഷ്ഠിത സ്കിറ്റ്, തുടങ്ങിയവ ഏറെ ജനശ്രദ്ധ ആകർഷിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |