തൊടുപുഴ: ബ്ലഡ് കാൻസർ ബാധിച്ച തൊടുപുഴ സ്വദേശിനി ശബാനമോൾക്ക് സഹായവുമായി തൊടുപുഴ മർച്ചന്റ് അസോസിയേഷൻ. ഇതിനായി സമാഹരിച്ച 1,11,111 രൂപ കൈമാറി. ചടങ്ങിൽ മുഹമ്മദ് ഇഷാനെന്ന വിദ്യാർത്ഥി കുടുക്കയിൽ സമാഹരിച്ച തുകയും ഇതോടൊപ്പം നൽകി . മർച്ചന്റ് അസോസിയേഷൻ പ്രസിഡന്റ് രാജു തരണിയിലിന്റെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ഫിറോസ് കുന്നമംഗലത്തിന് മർച്ചന്റ് അസോസിയേഷൻ സമാഹരിച്ച തുക കൈമാറി. ജനറൽ സെക്രട്ടറി സി.കെ നവാസ്, ട്രഷറർ അനിൽകുമാർ, ജില്ലാ സെക്രട്ടറി നാസർ സൈര, നിയോജകമണ്ഡലം പ്രസിഡന്റ് എൻ.പി ചാക്കോ, വൈസ് പ്രസിഡമാരായ ഷരീഫ് സർഗ്ഗം, കെ.പി. ശിവദാസ്,ജോസ് കളരിക്കൽ, കെ.കെ. നാവൂർ കനി,ജോസ് വഴുതനപ്പള്ളി, ഷിയാസ് എം.എച്ച്., വനിതാ പ്രസിഡന്റ് ലാലി വിൽസൺ, യൂത്ത് വിങ്ങ് പ്രസിഡന്റ് പ്രശാന്ത് കുട്ടപ്പാസ്, സെക്രട്ടറിജോർജുകുട്ടി, കെ.എച്ച്.എഫ്.എ പ്രസിഡന്റ് എം.എൻ ബാബു, വ്യാപാരി ക്ലബ്ബ് ട്രഷറർ പ്രകാശ് മാസ്റ്റർ, മർച്ചന്റ് വെൽഫെയർ സൊസൈറ്റി പ്രസിഡന്റ് സി.കെ. അബ്ദുൽ ഷരീഫ് എന്നിവർ പങ്കെടുത്തു
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |