തൃശൂർ: പൂരത്തോട് അനുബന്ധിച്ച് തൃശൂർ കോർപറേഷൻ ആരോഗ്യവിഭാഗം നടത്തിയ പരിശോധനയിൽ ആറ് ഹോട്ടലുകളിൽ നിന്നും പഴകിയ ഭക്ഷണം പിടികൂടി. കെ.എസ്.ആർ.ടി.സിക്ക് സമീപമുള്ള സീ ഫോർട്ട്, ആലിയ,സെന്റ് തോമസ് കോളേജ് റോഡിലെ കുക്ക് ഡോറും, തജിനി, ഒറോട്ടി, ചുരുട്ടി എന്നീ ഹോട്ടലുകളിൽ നിന്നുമാണ് ഭക്ഷണങ്ങൾ പിടികൂടിയത്. ഒന്നിലധികം തവണ പഴകിയ ഭക്ഷണം പിടികൂടിയ ഹോട്ടലുകളാണിതെന്ന് കോർപറേഷൻ അധികൃതർ പറഞ്ഞു.
മൂന്ന് തവണയിൽ കൂടുതൽ പഴകിയ ഭക്ഷണം പിടികൂടിയ ഹോട്ടലുകളുണ്ടെങ്കിൽ പൂട്ടാൻ നോട്ടീസ് നൽകുമെന്ന് മേയർ എം.കെ. വർഗീസ് പറഞ്ഞു. പൂരത്തിന് മുന്നോടിയായി ഹോട്ടലുകളുടെ പരിശോധന കർശനമാക്കുമെന്ന് ഹെൽത്ത് ഇൻസ്‌പെക്ടർ ശംഭു എസ്. ജഗന്നാഥൻ വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |