കോഴിക്കോട്: വിഴിഞ്ഞം തുറമുഖത്തിന്റെ ഉദ്ഘാടന വേദിയിൽ ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന് ഇരിപ്പിടം ലഭിച്ചതിനെ വിമർശിച്ചതിൽ വിശദീകരണവുമായി മന്ത്രി മുഹമ്മദ് റിയാസ്. മന്ത്രി എന്ന നിലയിലല്ല പൗരൻ എന്ന നിലയിലാണ് അഭിപ്രായം പറഞ്ഞത്. വിഷയത്തിൽ രാജീവ് ചന്ദ്രശേഖർ നടത്തിയ പ്രതികരണം അപക്വമാണ്. അദ്ദേഹം നടത്തുന്ന കാട്ടിക്കൂട്ടലുകൾ കണ്ടാൽ ആരെയാണ് ഡോക്ടറുടെ അടുത്ത് പറഞ്ഞയക്കേണ്ടത് എന്ന് മനസിലാകും. ദേശീയതലത്തിൽ കിട്ടാവുന്ന ഏറ്റവും മികച്ച ഡോക്ടർമാരുടെ പാനലിനെ വയ്ക്കണം. രാഷ്ട്രീയം പറയുമ്പോൾ രാഷ്ട്രീയപരമായി നേരിടണം. എന്നാൽ രാജീവ് ചന്ദ്രശേഖറിന്റേത് രാഷ്ട്രീയ അൽപ്പത്തരമാണ്. ബിസിനസ് തുടങ്ങാം, കമ്പനി വാങ്ങാം. വേണമെങ്കിൽ വലതുപക്ഷപാർട്ടിയിൽ ചേരാം. ചിലർക്ക് അതിനെ വിലയ്ക്ക് വാങ്ങാം. എന്നാൽ കേരളത്തിലെ ജനമനസ് വിലയ്ക്ക് വാങ്ങാൻ കഴിയില്ലെന്നും റിയാസ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |