ആലപ്പുഴ: കേന്ദ്ര - സംസ്ഥാന സർക്കാരുകൾ കോർപ്പറേറ്റുകൾക്ക് വേണ്ടി തൊഴിൽ സമയം 12 മണിക്കൂറാക്കാൻ നടത്തുന്ന നീക്കങ്ങളെ ചെറുത്ത് തോല്പിക്കുവാൻ ഐ.എൻ.ടി.യു.സി മുന്നിട്ടിറങ്ങണമെന്ന് കെ.പി.സി.സി ജനറൽ സെക്രട്ടറി കെ.പി.ശ്രീകുമാർ ആഹ്വാനം ചെയ്തു.
വള്ളിക്കുന്നത്ത് ഐ.എൻ.ടി.യു.സിയുടെ മേയ് ദിന സമ്മേളന പരിപാടി ഉദ്ഘാടനം ചെയ്യത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജില്ലയിലെ തൊഴിൽശാലകളിലും മണ്ഡലം കേന്ദ്രങ്ങളിലും ഉൾപ്പടെ നൂറ്റി ഒന്ന് കേന്ദ്രങ്ങളിൽ പതാക ഉയർത്തി. എല്ലാ റീജണൽ കേന്ദ്രങ്ങളിലും റാലിയും സമ്മേളനവും നടത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |