ആലപ്പുഴ: പ്രവർത്തന മികവിന്റെ അടിസ്ഥാനത്തിൽ കുടുംബശ്രീക്ക് കീഴിലെ കമ്മ്യൂണിറ്റ് ഡവലപ്മെന്റ് സൈാസൈറ്റികൾക്ക് (സി.ഡി.എസ്) ഗ്രേഡിംഗ് സംവിധാനം വരുന്നു. എ മുതൽ ഡി വരെയാണ് ഗ്രേഡുകൾ നൽകുക. പോരായ്മകളുള്ളവരെ വിവിധ ക്യാംപയിനുകളിലൂടെ മികച്ച ഗ്രേഡിലേക്ക് ഉയർത്തും. സി.ഡി.എസുകളിലെ സാമ്പത്തിക ക്രമക്കേടും, അഴിമതിയുമില്ലാതാക്കാൻ ഗ്രേഡിംഗ് സംവിധാനം ഗുണം ചെയ്യുമെന്നാണ് വിലയിരുത്തൽ. നിലവിൽ ഓരോ ബ്ലോക്കുകളിലെയും ഒരു സി.ഡി.എസിൽ വീതം നിരീക്ഷണം ആരംഭിച്ചു. ജൂൺ മാസത്തോടെ സംസ്ഥാനത്തെ ആയിരത്തിലധികം സി.ഡി.എസുകളിൽ നിരീക്ഷണം പൂർത്തിയാകും. രജിസ്റ്ററുകളുടെ കൃത്യത, സൂക്ഷിക്കുന്ന രീതി, വായ്പാ തിരിച്ചടവ്, ഫണ്ട് വിനിയോഗം, സോഫ്ട് വെയർ എൻട്രി, യോഗങ്ങളുടെ മിനിട്സ് എന്നിവ പരിശോധിക്കും. പരിശീലനം ലഭിച്ച ബ്ലോക്ക് കോർഡിനേറ്റർമാരെയാണ് ഇതിനായി നിയോഗിക്കുക. മൂന്ന് മാസത്തിലൊരിക്കൽ കോർഡിനേറ്റർമാർക്ക് സി.ഡി.എസുകളുടെ ചുമതല മാറി നൽകും. കുടുംബശ്രീ അസി ജില്ലാ മിഷൻ കോർഡിനേറ്റർമാരും ജില്ലാ പ്രോഗ്രാം മാനേജർമാരും സി.സി.എസുകളിൽ മിന്നൽ പരിശോധന നടത്തും. സേവനങ്ങൾ, ലഭ്യമാക്കുന്ന രീതി, സമയപരിധി എന്നിവ എഴുതി ഓരോ സി.ഡി.എസിന് മുന്നിലും പ്രദശിപ്പിക്കണമെന്നും നിബന്ധനയുണ്ട്.
ഗ്രേഡിംഗ്
എ : മികച്ച പ്രവർത്തനം.രേഖകളും റിപ്പോർട്ടുകളും കൃത്യമായി സൂക്ഷിക്കുന്നു
ബി: ചെറിയ അപാകതകൾ, പോരായ്മകൾ
സി : കാര്യക്ഷമമായി പ്രവർത്തിക്കുന്നില്ല
ഡി : ഗുരുതര സാമ്പത്തിക ക്രമക്കേട്, അഴിമതി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |