മുഹമ്മ: ആലപ്പുഴ ജില്ലാ പഞ്ചായത്ത് ആര്യാട് വികസനോത്സവത്തിന്റെ ഭാഗമായി ആദി പറമ്പ്-വിഷ്ണുക്ഷേത്രം കാന-റോഡ് ഉദ്ഘാടനം ആര്യാട് ബ്ലോക്ക് പ്രസിഡന്റ് കെ.ഡി.മഹീന്ദ്രൻ നിർവ്വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം അഡ്വ.ആർ.റിയാസിന്റെ നിർദ്ദേശപ്രകാരം 2024-25 വർഷത്തെ പദ്ധതിയിൽ ഉൾപ്പെടുത്തി അനുവദിച്ച 15 ലക്ഷം രൂപ ഉപയോഗിച്ചാണ് കാനയുടെയും റോഡിന്റെയും നിർമ്മാണം പൂർത്തിയാക്കിയത്. ഉദ്ഘാടനയോഗത്തിൽ ജില്ലാ പഞ്ചായത്ത് അംഗം അഡ്വ.ആർ.റിയാസ് അധ്യക്ഷതവഹിച്ചു. വിപിൻ രാജ് സ്വാഗതം പറഞ്ഞു. ബിജുമോൻ ,സി.കെ.എസ് പണിക്കർ,ജി.രാജു,സുധീർ ലാൽ തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |